പി.കെ.ദാസ് ബെസ്റ്റ് ഡോക്‌ടേഴ്സ് അവാര്‍ഡ്: നവംബർ 26 വരെ നാമനിർദേശം നൽകാം

പി.കെ.ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആതുരസേവനരംഗത്ത് പത്തുവർഷം പിന്നിടുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി നെഹ്റു ഗ്രൂപ്പ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ചെയര്‍മാന്‍ പി.കെ.ദാസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ‘പി.കെ.ദാസ് ബെസ്റ്റ് ഡോക്‌ടേഴ്സ് അവാർഡി’ന് നവംബർ 26 വരെ നാമനിർദേശം നൽകാം. കേരളത്തിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ പേരാണ് നിർദേശിക്കേണ്ടത്.

വൈദ്യശാസ്ത്ര രംഗത്തെ സമഗ്ര സംഭാവന, മെഡിക്കല്‍ വിദ്യാഭ്യാസം, ക്ലിനിക്കല്‍ പ്രാക്ടീസ്, സാമൂഹിക സേവനം എന്നീ നാലു വിഭാഗങ്ങളിലായി ആറ് പുരസ്‌കാരങ്ങളാണുള്ളത്. ഡോക്ടര്‍മാര്‍ക്ക് നേരിട്ടോ അഭ്യുദയകാംക്ഷികള്‍ക്കോ പി.കെ.ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ വെബ്‌സൈറ്റിലൂടെയോ താഴെയുള്ള ഗൂഗിള്‍ ലിങ്കിലൂടെയോ ഇമെയിലായോ നാമനിർദേശം നൽകാം. സമഗ്ര സംഭാവനയ്ക്ക് 1,00,000 രൂപയും പ്രശസ്തിപത്രവും മറ്റു മൂന്നു വിഭാഗങ്ങള്‍ക്കും 50,000 രൂപയും പ്രശസ്തിപത്രവും വീതമാണ് പുരസ്‌കാരം.

ഡിസംബർ 11 ന് നടക്കുന്ന സമ്മേളനത്തിൽ നെഹ്റു ഗ്രൂപ്പ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയര്‍മാനും മാനേജിങ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി.കൃഷ്ണദാസ് പുരസ്കാരം സമ്മാനിക്കും. ഐഎംഎ, കെജിഎംസിടിഎ, കെജിഎംഒഎ തുടങ്ങിയ ഡോക്ടര്‍മാരുടെ സംഘടനകളിലെ കേന്ദ്ര, സംസ്ഥാന ഭാരവാഹികളടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

E:Mail :bestdoctor@pkdims.org

Registration Link: https://docs.google.com/forms/d/e/1FAIpQLScx8cQtewpPt3dXil2Ehfs8k29Jb4iAhJO3eeuRuaLSqHcKoA/viewform

വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറുകള്‍: 7510547547, 0466 2344707

‘‘കേരളത്തിലെ പ്രഗത്ഭരും പരിചയസമ്പന്നരും സേവനതല്‍പരരുമായ ഡോക്ടര്‍മാരെ ആദരിക്കാനാണ് പി.കെ.ദാസ് ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഏതു മാനദണ്ഡം അനുസരിച്ചിട്ടാണെങ്കിലും ഏതൊരു അവാര്‍ഡിനും കേരളത്തിലെ ഭൂരിപക്ഷം ഡോക്ടര്‍മാരും അര്‍ഹരാണെന്നിരിക്കെ, അവരില്‍നിന്നു തിരഞ്ഞെടുക്കുന്ന പ്രതിനിധികളെ ആദരിക്കുന്നതിനു വേണ്ടിയാണ് ഈ പുരസ്കാരം’’ – ഡോ.പി.കൃഷ്ണദാസ് പറഞ്ഞു.

ഉന്നത വിദ്യാഭ്യാസം വൻനഗരങ്ങളിൽ കേന്ദ്രീകൃതമായ കാലത്താണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ കോയമ്പത്തൂരിലെ കുനിയമുത്തൂർ എന്ന ഗ്രാമം പി.കെ.ദാസ് തിരഞ്ഞെടുത്തത്. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സാരഥിയായി തുടരുമ്പോഴും, മക്കളായ അഡ്വ. ഡോ.പി.കൃഷ്ണദാസ്, ഡോ. പി.കൃഷ്ണ കുമാർ എന്നിവരെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട സമഗ്രമായ മാറ്റങ്ങളും സമൂഹത്തോടുള്ള ഉത്തരവാദിത്തവും എങ്ങനെ നിറവേറ്റണമെന്നു പരിശീലിപ്പിച്ചു. 2009 ൽ കർമമണ്ഡലത്തിൽനിന്നു വിടവാങ്ങുന്നത് വരെ വിദ്യാഭ്യാസ രംഗത്ത് നിരന്തരം മാറ്റങ്ങൾക്ക് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലൂടെ പി.കെ.ദാസ് നേതൃത്വം നൽകി.

54 വർഷം പിന്നിടുമ്പോൾ കേരളത്തിലും തമിഴ്നാട്ടിലുമായി 20 ഒാളം കോളജുകളിലായി എയ്റോനോട്ടിക്കൽ, ആർക്കിടെക്ചർ, ആർട്സ്, എൻജിനീയറിങ്, സയൻസ്, മെഡിക്കൽ, റിസർച്ച് ആൻഡ് ടെക്നിക്കൽ എന്നീ മേഖലകളിലായി നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വളർന്നു കഴിഞ്ഞു. മാനേജിങ് ട്രസ്റ്റിയായി അഡ്വ. ഡോ. പി. കൃഷ്ണദാസും ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറും ട്രസ്റ്റിയുമായി ഡോ. പി. കൃഷ്ണ കുമാറും നെഹ്റു ഗ്രൂപ്പിനെ നയിക്കുന്നു.

പി.കെ.ദാസ് തുടങ്ങി വച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ.പി.കൃഷ്ണദാസ്, ഡോ.പി.കൃഷ്ണ കുമാർ, ഡോ.പി തുളസി എന്നിവർ നേത്യത്വം നൽകുന്നു. 2017-2018 വര്‍ഷങ്ങളിൽ കേരളത്തിലെ പ്രളയത്തിൽ, നെഹ്റു ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ ദുരിതാശ്വാസ ക്യാംപുകളാക്കി ദുരിതബാധിതർക്ക് താമസവും ഭക്ഷണവും വസ്ത്രങ്ങളും ലഭ്യമാക്കി. പ്രളയക്കെടുതി ഏറ്റവും അനുഭവിച്ച ആലപ്പുഴയിൽ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ അധ്യാപകരും വിദ്യാർഥികളും സ്റ്റാഫും ചേർന്ന് വീടുകൾ വൃത്തിയാക്കി.

‘സ്‌നേഹസ്പര്‍ശം’ എന്ന സഹായ പദ്ധതിയിലൂടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നൂറിലധികം രോഗബാധിതർക്ക് മാസംതോറും സാമ്പത്തിക സഹായം നൽകുന്നു. വീട് ഇല്ലാത്തവർക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്‍കി. ഭിന്നശേഷിക്കാർ‌ക്കു വീല്‍ചെയറുകളും മുച്ചക്ര വാഹനങ്ങളും വനിതകൾക്ക് സ്വയം തൊഴിൽ നേടുന്നതിന് ടെയ്‌ലറിങ് മെഷീനുകളും നെഹ്റു ഗ്രൂപ്പിന്റെ സാമൂഹിക ക്ഷേമ പദ്ധതികളുടെ ഭാഗമായി നൽകുന്നു. കോവിഡ് കാലത്ത് നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ എല്ലാ സ്ഥാപനങ്ങളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ’ (സിഎഫ്എൽടിസി) ഒരുക്കി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ സഹായിക്കുകയും ചെയ്തു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *