പി കെ ദാസ് കർഷകരത്ന പുരസ്കാര വിതരണം നടത്തി

ജവഹർലാൽ എൻജിനീയറിങ് കോളേജിൽ വെച്ച് 2021- 22 വർഷത്തെ “പി കെ ദാസ് കർഷകരത്ന” പുരസ്കാരം വിതരണം ചെയ്തു.

നെഹ്റു കോളേജ് ഓഫ് എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമൂഹിക  ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി, ട്രസ്റ്റിന്റെ സ്ഥാപക ചെയർമാൻ ആയ ശ്രീ പി കെ ദാസ് അവർകളുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ, പത്മശ്രീ ചെറുവയൽ രാമൻ വിതരണം ചെയ്തു.

പാലക്കാട് മലപ്പുറം തൃശൂർ ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നാമനിർദ്ദേശം ചെയ്ത മികച്ച കർഷകരെ യാണ് ആദരിച്ചത്.

“ഭക്ഷ്യസുരക്ഷ: ഭാവി ഇന്ത്യയിൽ കൃഷിയുടെ പങ്ക്”എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പാനൽ ചർച്ചയിൽ  നെഹ്റു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി കൃഷ്ണദാസ് അധ്യക്ഷനായി. പത്മശ്രീ ചെറുവയൽ രാമൻ, ചെന്നൈയിലെ നാഷണൽ ഫുഡ് ലബോറട്ടറി ഡയറക്ടർ ഡോ. സാനു ജേക്കബ്, മണ്ണുത്തി കാർഷിക സർവകലാശാലയിലെ വകുപ്പ് മേധാവിയായ പ്രൊഫ. കെ പി സുധീർ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പാൾ ഡോ. എൻ ഗുണശേഖരൻ,  പ്രൊഫ. സുധീർ മാരാർ തുടങ്ങിയവർ മോഡറേറ്ററായി.

ഭാരതത്തിന്റെ നട്ടെല്ലും ഭാവിയുടെ പ്രതീക്ഷയും കാർഷിക രംഗമാണെന്ന് സ്വന്തം അനുഭവം വിവരിച്ചു കൊണ്ട് നെഹ്റു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ.പി കൃഷ്ണദാസ് ചർച്ചകൾക്ക് തുടക്കമിട്ടു.

മണ്ണിനെയും പരിസ്ഥിതിയെയും അറിഞ്ഞ് അതിന് അനുയോജ്യമായ വിളകൾ കൃഷി ചെയ്യുന്നത് ഭാരതത്തിന്റെ ഭക്ഷ്യസുരക്ഷയിൽ കൂടുതൽ ഗുണകരമാകുമെന്ന് പത്മശ്രീ ചെറുവയൽ രാമൻ അഭിപ്രായപ്പെട്ടു.

ഭാരതത്തിന്റെ സമ്പൂർണ്ണ വികസനത്തിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കൃഷി രീതികൾ അവലംബിക്കണമെന്ന് ചെന്നൈ നാഷണൽ ഫുഡ് ലബോറട്ടറി ഡയറക്ടർ ഡോക്ടർ സാനു ജേക്കബ് അഭിപ്രായപ്പെട്ടു.

ഭക്ഷ്യ സുരക്ഷ മുൻനിർത്തി കർഷകർക്ക് ജൈവകൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും ആയി സർക്കാരുകൾ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. പ്രസ്തുത വിവരങ്ങൾ  കർഷകരിലേക്കു പകർന്നു കിട്ടുന്നതിലു ള്ള അഭാവമാണ് വിനയാകുന്നതെന്ന് മണ്ണുത്തി കാർഷിക സർവകലാശാലയിലെ വകുപ്പ് മേധാവിയായ പ്രൊഫ. കെ പി സുധീർ അഭിപ്രായപ്പെട്ടു.

View more event photos @ 

 

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *