പാമ്പാടി നെഹ്റു കോളേജിൽ വെച്ച് സംഘടിപ്പിച്ച സൗജന്യ തൊഴിൽ മേള വൻവിജയമായി
നെഹ്‌റു ഗ്രൂപ്പിന്റെ കേരളത്തിലെ ഇരുപതാം വാർഷികതോടനുബന്ധിച്ചു സംഘടിപ്പിച്ച സൗജന്യ തൊഴിൽ മേള ആയിരകണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെട്ടു. സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത് ഓഫ് ദി നേഷൻ ,റീജിയണൽ ഡിറക്ടറേറ്റെ ഓഫ് സ്കിൽ ഡെവലൊപ്മെൻറ് ആൻഡ് എന്റർപ്രെന്യൂർഷിപ് തിരുവനന്തപുരം , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കാലിക്കറ്റ്,മോഡൽ കരിയർ സെന്റർ കോഴിക്കോട്, നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ തൊഴിൽ മേളയിൽ അറുപതിലേറെ തൊഴിൽ ദാതാക്കൾ പങ്കെടുത്തു.
മുവ്വായിരത്തിലേറെ ഉദ്യോഗാർത്ഥികൾ പങ്കെടുത്തു . ഐ. ടി.കമ്പനികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ഫാർമ കമ്പനികൾ ,മാർക്കറ്റിംഗ്,ഹോസ്പിറ്റലുകൾ ,ടെക്നിക്കൽ, ഓട്ടോമൊബൈൽ ,ഇൻഷുറൻസ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലേക്കായി വിവിധ വിഭാഗങ്ങളിലേക്കാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തത്.
തൊഴിൽ മേളയുടെ ഉത്‌ഘാടനം ശ്രീ .A.N.രാധാകൃഷ്ണൻ നിർവഹിച്ചു.നെഹ്‌റു ഗ്രൂപ്പ് ചെയര്മാന് അഡ്വ.പി. കൃഷ്ണദാസ് അഭിസംബോധന ചെയ്തു. സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത് ഓഫ് ദി നേഷൻ ന്റെ സി ഇ ഓ ശ്രീ. പി.ജി . രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു. നെഹ്‌റു കോളേജ് പ്രിൻസിപ്പൽ ഡോ.കരിബസപ്പ ക്വഡിക്കി ,ശ്രീ.രൂപേഷ് മേനോൻ,ഡോ.സുധീർ എസ്.മാരാർ ശ്രീ. സി.ഗോപിനാഥ് എന്നിവർ സംസാരിച്ചു. തൊഴിൽ മേള തികച്ചും സൗജന്യമായിരുന്നു.