പ്ലസ് ടു വിജയികളെ നെഹ്റു ഗ്രൂപ്പ് അനുമോദിച്ചു.
നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്ലസ് ടു വിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജവാഹർലാൽ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ജ്വൽസ് 2022 എന്ന പ്രോഗ്രാം ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ് ഉത്ഘാടനം ചെയ്തു. നെഹ്റു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി. കൃഷ്ണദാസ് അധ്യക്ഷനായി.
കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. ഗുണശേഖരൻ , അക്കാഡമിക് അഡ്വൈസർ ഡോ. കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
1000 ഇൽ അധികം വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.


