15 മത് ബാച്ചിലെ വിദ്യാർഥികൾക്കായി പ്രേവേശനോത്സവം നടത്തി

ലക്കിടി. നെഹ്‌റു ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ന്റെ കിഴിലുള്ള ജവാഹർ ലാൽ എവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട്ഇൽ എയർക്രാഫ്റ്റ് മൈന്റെനൻസ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 15 മത് ബാച്ചിലെ വിദ്യാർഥികൾക്കായി പ്രേവേശനോത്സവം നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നെഹ്‌റു ഗ്രൂപ്പ്‌ അഡ്വൈസർ dr കെ രാധാകൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു . മാനേജിങ് ട്രെസ്റ്റീയും ചെയര്മാനുമായ adv dr. പി കൃഷ്ണദാസ് അധ്യക്ഷതാ വഹിച്ച യോഗത്തിൽ സിഇഒ യും സെക്രട്ടറിയുമായ dr. പി കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ dr. N ഗുണശേഖരൻ, ലോ കോളേജ് പ്രിൻസിപൽ dr. സി തിലകനന്ദൻ എന്നിവർ ആശംസകൾ നേർന്നു. എക്സാമിനേഷൻ മനേജർ ശ്രീ.കെ പ്രസാദ് സ്വാഗതവും മുതിർണ അദ്ധ്യാപകൻ ശ്രീ.സി വി ജയപ്രകാശ് നന്ദിയും പറഞ്ഞു DGCA പരീക്ഷയിൽ ഉന്നത വിജയം നേടിയ ലക്ഷ്മി നാരായണയെ ഉപഹാരം നൽകി അനുമോദിച്ചു.

View more photos @ 

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *