ഇൻഡക്ഷൻ പ്രോഗ്രാം
നെഹ്റു അക്കാഡമി ഓഫ് ലോ യിൽ എൽ എൽ ബികോഴ്സുകളുടെ പുതിയ ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള ഇൻഡക് ഷൻ പ്രോഗ്രാം ഉദ്ഘാടനം ഇന്നലെ രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജായ ജസ്റ്റീസ് അശോക് മേനോൻ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
മുൻ കാലങ്ങളിലേതിൽ നിന്നും വ്യത്യസ്ഥമായി ഇന്നത്തെ കാലഘട്ടത്തിൽ നിയമ ബിരുദധാരികൾക് അവരുടെ കഴിവും മേന്മയും തെളിയിക്കുന്നതിനു തകുന്ന നിരവധി മാർഗ്ഗങ്ങൾ തുറന്നു കിടപ്പുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ& മാനേജിംഗ് ട്രസ്റ്റി അഡ്വ. ഡോ.പി കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാർ കൗൺസിൽ മെമ്പർ അഡ്വ. പി.ശ്രീ പ്രകാശ്, ഡോ. പി കൃഷ്ണകുമാർ, ഡോ.കെ.രാധാകൃഷ്ണൻ , ഡോ.പി ഡി സെബാസ്റ്റ്യൻ, എന്നിവർ പങ്കെടുത്തു സംസാരിച്ചു. കോളേജ് പ്രിൻ സിപ്പൽ ഡോ.സി തിലകാനന്ദൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ.എസ് കൃഷ്ണ മൂർത്തി നന്ദിയും പ്രകടിപ്പിച്ചു. യോഗത്തിൽ കോളേജിലെ റാങ്ക് ജേതാക്കളായഷഹല ഫർസാന, രശ്മി കെ കെ , ശില്പ ആർ എന്നീ വിദ്യാർത്ഥിനികളെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. പഞ്ചവത്സര കോഴായ ബി ബി എ എൽ എൽ ബി, ത്രിവൽ സര കോഴ്സായ യൂണിറ്ററി എൽ എൽ ബി എന്നിവയ്ക്കു പുറമെ ഈ വർഷം മുതൽ കോളേജിൽ പുതിയ കോഴ്സായ ബി കോം എൽ എൽ ബി കൂടി ആരംഭിച്ചിട്ടുണ്ട്.