കോവിഡ് പ്രതിരോധത്തിൽ മുൻപന്തിയിൽ നെഹ്‌റു ഗ്രൂപ്പ്‌ !!

കോവിഡ് കാലത്ത് വൈറസ് പ്രതിരോധത്തിനായി പുതിയ കണ്ടുപിടുത്തങ്ങളുമായി നെഹ്‌റു ഗ്രൂപ്പിന് കീഴിലെ അധ്യാപകരും വിദ്യാർത്ഥികളും ശ്രദ്ധിക്കപ്പെടുന്നു. പാമ്പാടി നെഹ്‌റു കോളേജ്, ലക്കിടി ജവഹർലാൽ കോളേജ്, നെഹ്‌റു കോളേജ് ഓഫ് ഫാർമസി എന്ന സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാർഥികളുമാണ് ഇവ വികസിപ്പിച്ചെടുത്തത്. ലക്കിടി ജവഹര്ലാല് കോളേജില് പ്രവര്ത്തിക്കുന്ന കേന്ദ്ര സര്ക്കാരിന്റെ കീഴിലുള്ള ടെക്നോളജി ബിസിനസ് ഇന്ക്യുബേറ്റരിന്റെ സഹായത്തോടെ കുറഞ്ഞ ചിലവില് പൊതുജനങ്ങള്ക്കും സ്ഥാപനങ്ങള്ക്കും ഈ സാങ്കേതിക വിദ്യ ലഭ്യമാക്കുമെന്ന് നെഹ്‌റു ഗ്രൂപ്പ്‌ ഓഫ് ഇന്സ്റ്റിട്യൂഷൻസ് ചെയർമാൻ ഡോ. പി. കൃഷ്ണദാസ് അറിയിച്ചു.
മൊബൈൽ, ലാപ്ടോപ്പ് എന്നിവ ശുചിയാക്കാനുള്ള യുവി റെയ്‌സ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണം, ഓട്ടോമാറ്റിക് സാനിറ്റൈസർ, ഉപയോഗിച്ച ഗ്ലൗസ്, മാസ്ക് എന്നിവ സംസ്കരിക്കുന്ന ഇൻസിനേറ്റർ, ഓട്ടോമാറ്റിക് അണുനാശക തുരങ്കം, പെഡൽ കൺട്രോൾഡ് സാനിറ്റൈസർ ഡിസ്‌പെൻസർ എന്നിവയാണ് ശ്രദ്ധ നേടുന്നത്. ഇതിൽ ഏറ്റവും അഭിനന്ദനമർഹിക്കുന്ന കാര്യം ഇവ കോളേജ് കാമ്പസുകളിലെ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചവയാണെന്നാണ്.
അവസാന വര്ഷ മെക്കട്രോണിക്സ് വിദ്യാര്ഥി ജിതിന്, ഇലക്ട്രോണിക്സ് ആന്ഡ്‌ കമ്മ്യൂണിക്കേഷന് അവസാന വര്ഷ വിദ്യാര്ഥി മുഹമ്മദ്‌ സഫ്വാന്, രണ്ടാം വര്ഷ മെക്കാനിക്കല് വിദ്യാര്ഥി ഡി ആശിഷ്, ലാബ് ഇന്സ്ട്രക്ടറായ എ. അനില്കുമാര്, എംസിഎ അസിസ്റ്റന്റ് പ്രൊഫസര് എല് ആശിഷ് എന്നിവരാണ് ഈ ആശയങ്ങള് യാഥാര്ഥ്യം ആക്കിയത്. അഞ്ചു കണ്ടുപിടുത്തങ്ങള്ക്കും പേറ്റന്റ് ലഭ്യമാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.കുറഞ്ഞ ചിലവില് ലഭ്യമാക്കാവുന്ന മാസ്കുകളും സാനിറ്റൈസറും അടക്കം കോവിഡ് കാലത്ത് നെഹ്‌റു ഗ്രൂപ്പ് കോളേജുകള്ക്ക് കീഴില് പത്തോളം വസ്തുക്കളാണ് നിര്മിക്കുന്നത്.
Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *