EngineeringJCETKeralaPlacement

SAMRIDHI 2023 : ജവഹർലാൽ കോളേജിൽ പ്ലേസ്മെന്റ് ഓഫർ ലെറ്റർ വിതരണം ചെയ്തു

ജവഹർലാൽ കോളേജിൽ പ്ലേസ്മെന്റ് ഓഫർ ലെറ്റർ വിതരണം ചെയ്തു.

ലക്കിടി: നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള ജവഹർലാൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്നും ഈ അധ്യയന വർഷം പഠനം പൂർത്തീകരിച്ച ക്യാമ്പസ് പ്ലേസ്മെന്റിലൂടെ ജോലി കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഓഫർ ലെറ്റർ വിതരണം നടന്നു.

ബി ടെക്, എം ബി എ തുടങ്ങിയ കോഴ്സുകൾ പഠിച്ചിറങ്ങിയ വിദ്യാർഥികൾക്ക് ടി സി എസ്,വിപ്രോ, ജെറ്റ് എയറോ സ്പേസ്, എക്സ്പീരിയൻ, സിക്സ് ഡി, ഫെറിഡിയൻ, ജെസ്കോ എനർജി, റെഡ് ലാൻഡ്, ആഷ്ലിൻ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ജോലി ലഭ്യമായിട്ടുള്ളത്.

ഏജ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ വി രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നെഹ്റു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ. ഡോ.പി കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു

അക്കാദമിക് അഡ്വൈസർ  ഡോ. കെ രാധാകൃഷ്ണൻ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ ഗുണശേഖരൻ എന്നിവർ ആശംസ നേർന്നു. പ്ലേസ്മെന്റ് ട്രെയിനിങ് മേധാവി എം സതീഷ് കുമാർ സ്വാഗതവും എം ബി എ വകുപ്പ് മേധാവി ഡോ. സി അശോകൻ നന്ദിയും രേഖപ്പെടുത്തി.

View more event photos @ 

 

Leave a Reply

Your email address will not be published. Required fields are marked *