അംഗീകാര പത്രം നൽകി
പാമ്പാടി നെഹ്റു എൻജിനിയറിങ് കോളേജിലെ 2023 വർഷത്തിൽ പഠിച്ചു പുറത്തിറങ്ങുന്ന ബി ടെക്, എം ടെക്, എം സി എ, എം ബി എ വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചതിനുള്ള അംഗീകാര പത്രം നൽകി. 150 ഓളം വിദ്യാർഥികൾക്കു 50 ഓളം കമ്പനികളിലായിട്ടാണ് ജോലി ലഭിച്ചിട്ടുള്ളത്. മുൻനിര കമ്പനികളായ ടി സി എസ്, വിപ്രൊ, ടെക് മഹിന്ദ്ര, എച് സി എൽ, ക്വസ്റ് ഗ്ലോബൽ, സ്പീരിഡിയൻ ടെക്നോളോജിസ് എന്നീ കമ്പനികളിലും വിദ്യാത്ഥികൾക് ക്യാമ്പസ് സെലെക്ഷനിലൂടെ ജോലി ലഭിച്ചിട്ടുണ്ട്.
ഭാവുകം 2023 എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ചടങ്ങിന് ജൂൺ 2നു പാമ്പാടി നെഹ്റു എൻജിനിയറിങ് കോളേജ് വേദിയായി. നെഹ്റു ഗ്രൂപ്പ് ചെയർമാൻ അഡ്വക്കേറ്റ് ഡോക്ടർ പി കൃഷ്ണദാസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കൊച്ചി ഇൻഫോ പാർക്ക് സി ഇ ഒ സുശാന്ത് കുറുന്തിൽ ഉത്ഘാടനം നിർവഹിച്ചു. പ്ലേസ്മെന്റ് ഓഫീസർ ഗോപിനാഥൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഡോക്ടർ കരിബസപ്പ, സ്റ്റുഡന്റ് അഫെയർ ഡീൻ ഡോക്ടർ അംബികാദേവി അമ്മ, അഡ്വൈസർ ഡോക്ടർ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി ടി എ ശശിധരൻ, പ്രോഗ്രാം സി കോർഡിനേറ്റർ ഡോക്ടർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.