NSITE 2K22
രണ്ടുദിവസങ്ങളിലായി നെഹ്‌റു ഗ്രൂപ്പ് കോളേജുകളില്‍ നടന്നുവന്ന എന്‍സൈറ്റ് 2കെ22 നെഹ്‌റു സയന്‍സ് ഇന്നവേഷന്‍ ആന്റ് ടെക്‌നോളജി എക്‌സ്‌പോയ്ക്കാണ് സമാപനമായത്.
പാമ്പാടി നെഹ്റു കോളേജ്, ലക്കിടി ജവഹര്‍ലാല്‍ കോളേജ്, നെഹ്റു കോളേജ് ഓഫ് ഫാര്‍മ്മസി, നെഹ്റു കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, നെഹ്റു അക്കാദമി ഓഫ് ലോ, ജവഹര്‍ലാല്‍ ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കേരളത്തിലെയും അന്യ സംസ്ഥാനങ്ങളിലെയും 5000 വിദ്യാര്‍ത്ഥികള്‍ എക്‌സ്‌പോയുടെ ഭാഗമായി. ഇത്തവണ സയന്‍സ് ടാലന്റ് സെര്‍ച്ചില്‍ പങ്കെടുത്ത ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പ്രോജക്റ്റുകളും എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. സ്‌കൂള്‍ തലത്തില്‍ തന്നെ മികച്ച ഭാവി വാഗ്ദാനങ്ങളെ കണ്ടെത്തുന്നതിനുകൂടിയുള്ള വേദിയാണ് അരങ്ങേറിയത്. മികച്ച പ്രോജക്ടുകളവതരിപ്പിച്ച ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുലക്ഷം രുപയാണ് പാരിതോഷികമായ് നല്‍കിയതെന്നും ശ്രദ്ധേയം. എക്സ്പോയില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങളില്‍ തിരഞ്ഞെടുക്കപെടുന്ന വിദ്യാലയങ്ങള്‍ക്ക് ഒരു കോടി രൂപയോളം വരുന്ന നെഹ്രു വിഞ്ജാന്‍ സ്‌കോളര്‍ഷിപ്പിനും എക്‌സ്‌പോയിലൂടെ അവസരമൊരുങ്ങി. പാമ്പാടി നെഹ്‌റു കോളേജിലെ മെക്കാട്രോണിക്‌സ് വിഭാഗം ഒരുക്കിയ ചലിക്കുന്ന റോബോട്ടുകള്‍, ഐഎസ്ആര്‍ഒയുടെ സ്റ്റാള്‍,പികെദാസ് ഹോസ്പിറ്റലിന്റെ സ്റ്റാള്‍, നെഹ്‌റു കോളേജ് ഫാര്‍മ്മസി വിഭാഗത്തിന്റെ സ്റ്റാള്‍ എന്നിവ വേറിട്ടതും മികച്ചതുമായി. സമാപന സമ്മേളനം കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം സി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു ഗ്രുപ്പ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ട്രസ്റ്റി അഡ്വ. പി കൃഷ്ണദാസ് അധ്യക്ഷനായി. തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് കൃപകുമാര്‍, സിഇഒ ഡോ.പി കൃഷ്ണകുമാര്‍, ഡോ.ആര്‍ സി കൃഷ്ണകുമാര്‍, ടി അംബികാദേവി അമ്മ, എന്‍ ഗുണശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.വര്‍ക്കിംഗ് മോഡല്‍ സയന്‍സില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗത്തില്‍ മഞ്ചേരി ജിബിഎച്ച്എസ്എസിലെ എ പി അബ്ഷാന്‍, മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ക്കാണ് ഒന്നാം സ്ഥാനം. പാലക്കാട് കേന്ദ്രീയ വിദ്യാലയത്തിലെ ആദിത്യ പ്രകാശ്, പ്രജ്ജ്വല്‍ എന്നിവരാണ് രണ്ടാമത്.കേന്ദ്രീയ വിദ്യാലയം ഒറ്റപ്പലാത്തെ പി ധീരജിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൈലാസനാഥ വിദ്യാനികേതനിലെ തപസ്സും നസീര്‍ ഒന്നാമതും,പറളി ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രണവ് പി നായര്‍, കെടി അന്‍ഫാസ് നവാസ് രണ്ടാമതും ചെന്നൈ നാഥെല്ലാ വിദ്യോദയ സ്‌കൂളിലെ മാരുഷിക മൂന്നാം സ്ഥാനവും നേടി.ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സയന്‍സ് സ്റ്റില്‍ മോഡലില്‍ നിര്‍മ്മലമാതയിലെ ജോയല്‍ ജോര്‍ജ്ജ് ഒന്നാം സ്ഥാനവും് ,മഞ്ഞപ്ര പികെഎച്ച്എസ്എസ് എ ഹസീബ് അഹമ്മദ് രണ്ടാം സ്ഥാനവും മണ്ണാര്‍ക്കാട് രാജാസ് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കെ എസ് അക്ഷയ്, എന്‍ അശ്വിന്‍ഘോഷ് മൂന്നാമതുമെത്തി.
ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മാത്സ് വര്‍ക്കിംഗ് മോഡലില്‍ബാപ്പുജി ഇംഗ്ലീഷ്മീഡിയം സ്‌കൂളിലെ പ്രണവ് പി നായര്‍, കെ ടി അന്‍ഫാസ് നവാസ് എന്നിവര്‍ ഒന്നാമതും,കോഴിക്കോട് മേമുണ്ട എ എസ് മിലന്‍ രണ്ടാമതും മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫാത്തിമ നഹാസ മൂന്നാമതുമെത്തി. ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം മാത്സ് സ്റ്റില്‍ മോഡലില്‍ പാലക്കാട് വ്യാസവിദ്യാപീഠം ആനന്ദശിവം കൃഷ്ണപ്രസാദ് ഒന്നാമതും പാലക്കാട് ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആര്‍ ശ്രുതി , എ ആശ്രയ എന്നിവര്‍ രണ്ടാമതും ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഇ വി വര്‍ഷ,വി അന്‍വിത, എന്‍ ലക്ഷ്മി കൃഷ്ണ എന്നിവര്‍ മൂന്നാമതുമെത്തി. റിസര്‍ച്ച് പ്രോജക്ട് വിഭാഗത്തില്‍ ചാലിശ്ശേരി ജിഎച്ച്എസ്്എസിലെ വിഎം അഫ്‌സല്‍,ആദര്‍ശ് പ്രകാശ് ഒന്നാമതും,വട്ടംകുളം ടിഎച്ച്എസ്എസിലെ ടി വി ദര്‍ശന്‍, അഭിറാം ബൈജു എന്നിവര്‍ രണ്ടാമതും മായന്നൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ കെ കാര്‍ത്തിക മൂന്നാമതുമെത്തി. കരിയര്‍ ബൈറ്റ്സ് എന്ന സ്ഥാപനം നടത്തിയ സര്‍വ്വേ പ്രകാരം നാക് (എന്‍ എ എ സി ) അക്രെഡിറ്റേഷനെ ആസ്പദമാക്കി സംസ്ഥാന തല റാങ്കില്‍ മുന്നിലെത്തിയ കോളേജാണ് പാമ്പാടി നെഹ്റു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍.