നെഹ്റു കോളേജ് രണ്ടു പതിറ്റാണ്ടിന്റെ തിളക്കത്തിൽ
നെഹ്‌റു കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് റിസേർച് സെന്ററിന്റ്റെ ഇരുപതാം വാർഷിക പരിപാടികളുടെ ഉദ്ഗാടനം കുമാരി രമ്യ ഹരിദാസ് എം പി നിർവഹിച്ചു. നെഹ്‌റു കോളേജിൽ ഒക്ടോബര് 29 നു നടന്ന ചടങ്ങിൽ കോളേജ് ചെയർമാൻ അഡ്വക്കേറ്റ് ഡോ. പി കൃഷ്ണദാസിന്റെ അധ്യക്ഷത വഹിച്ചു. ഇരുപതാം വാർഷിക ലോഗോ പ്രകാശനം ഡോ: ജെ ലത., പ്രൊ വൈസ് ചാൻസലർ ജെയിൻ യൂണിവേഴ്സിറ്റി നിർവഹിച്ചു . പ്രസ്തുത ചടങ്ങിൽ വച്ച് 20 നിർധനരായ രോഗികൾക്കു ഡയാലിസിസ് കിറ്റുകളും, അംഗപരിമിതരായവർക് വീൽ ചെയറുകളും വിതരണം ചെയ്തു. ചടങ്ങിന് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അംബികാദേവി ‘അമ്മ സ്വാഗതം ആശംസിച്ചു. നെഹ്‌റു ഗ്രൂപ്പ് സി ഇ ഓ ഡോ. പി കൃഷ്‌ണകുമാർ, അഡ്വൈസർ ഡോ. കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥികളായ സനിത്, ജസ്വന്ത് എന്നിവർ സംസാരിച്ചു . ഒരു വര്ഷം നീണ്ടുനിൽക്കുന്ന ശാസ്ത്ര സാങ്കേതിക സാമൂഹ്യ സേവന പരിപാടികൾക്കു ഇതോടെ തുടക്കമായി. ഇ ചടങ്ങിൽ വച്ച് മുൻ അധ്യാപകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും ആദരിച്ചു. ആയിരത്തോളം വിദ്യാർത്ഥികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രോഗ്രാം കൺവീനർ ഡോ. ജോജു സി അക്കര നന്ദി പ്രകാശിപ്പിച്ചു. തുടന്ന് വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും കല പരിപാടികൾ അരങ്ങേറി.