Nehru-Cristal Academy
നെഹ്‌റു എഡ്യൂക്കേഷൻ ഗ്രൂപ്പിന്റെ കീഴിൽ ഉള്ള നെഹ്‌റു നോളഡ്ജ് അക്കാദമിയും ന്യൂ ക്രിസ്റ്റൽ അക്കാദമി പാലക്കാടും ചേർന്ന് പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങളിലും A പ്ലസ്, 9 A പ്ലസ്, 8 A പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
നെഹ്‌റു ക്രിസ്റ്റൽ അക്കാദമിയുടെ കീഴിൽ ലക്കിടിയിൽ ഉള്ള നെഹ്‌റു ക്യാമ്പസിലും, പാലക്കാട് ന്യൂ ക്രിസ്റ്റൽ അക്കാദമിയിലും പ്ലസ് വൺ കുട്ടികക്കായി ട്യൂഷൻ, ട്യൂഷൻ പ്ലസ് എൻട്രൻസ്, എൻട്രൻസ് ഒൺലി ബാച്ചുകളായി JEE, NEET, KEAM, CUET പ്രവേശന പരീക്ഷകൾക്ക് പരിശീലനം നൽകുന്നതാണ്.
കൂടാതെ പ്ലസ് വൺ കുട്ടികൾക്ക് സയൻസ് സ്ട്രീമിൽ ഓപ്പൺ സ്കൂൾ സംവിധാനത്തിൽ സ്കൂൾ പഠനത്തോടൊപ്പം പ്രവേശന പരീക്ഷാ പരിശീലനവും കൂടി ചേർന്നുള്ള ഇന്റഗ്രേറ്റഡ് സ്കൂളിങ്ങും ഉണ്ടാവും.
പ്ലസ് ടു കഴിഞ്ഞ കുട്ടികൾക്കുള്ള ഒരു വർഷം നീളുന്ന റിപ്പീറ്റർ പ്രോഗ്രാമും. കേരള സിവിൽ സർവീസ് ( KAS ) പരീക്ഷക്കുള്ള പ്രാഥമിക പരിശീലനവും രണ്ടു കേന്ദ്രങ്ങളിലും ലഭ്യമായിരിക്കും.
ലക്കിടി കാമ്പസ്സിൽ മേൽ പ്രതിപാദിച്ച എല്ലാ കോഴ്‌സുകളിലും ചേരുന്ന കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.