നെഹ്റു നോളജ് അക്കാദമിക്ക് തുടക്കമായി
നെഹ്റു ഗ്രൂപ്പ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ പുതിയ സംരംഭമായ നെഹ്റു നോളജ് അക്കാദമിക്ക് തുടക്കം കുറിച്ചു. വിവിധ മത്സരപരീക്ഷകളുടെ സമ്പൂർണ്ണ വിവരങ്ങളും പഠനോപകരണങ്ങളും അടങ്ങുന്ന എൻ ജി ഐ ഗുരുകുൽ ആപ്പ് പുറത്തിറക്കി. ജവഹർലാൽ ക്യാമ്പസിൽ നടന്ന ചടങ്ങ് കേരളത്തിൻറെ മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ ജയകുമാർ ഐ എ എസ്. ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം എംഎൽഎ അഡ്വ. പ്രേംകുമാർ, ‘എൻ ജി ഐ ഗുരുകുൽ ആപ്പ് പ്രകാശനം ചെയ്തു . നെഹ്റു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി കൃഷ്ണദാസ് അധ്യക്ഷനായി. സെക്രട്ടറി ഡോ പി കൃഷ്ണകുമാർ, പി കെ ദാസ് മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ആർ സി കൃഷ്ണകുമാർ, അഡ്വ. പി.ടി. നരേന്ദ്ര മേനോൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഡോ. എൻ ഗുണശേഖരൻ സ്വാഗതവും, അഡ്വൈസർ ഡോ. കെ രാധാകൃഷ്ണൻ ണൻ നന്ദിയും പറഞ്ഞു. എൻ ജി ഐ ഗുരുകുൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. മെയ് 4 മുതൽ KEAM, NATA, JEE പരീക്ഷകൾക്കുള്ള ക്രാഷ് കോഴ്സുകൾ ആരംഭിക്കുന്നതാണെന്നും , ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 വിദ്യാർത്ഥികൾക്ക് സൗജന്യ പഠനവും വാഗ്ദാനം നൽകുന്നതായും ചെയർമാൻ ഡോ. പി. കൃഷ്ണദാസ് അറിയിച്ചു.