ശ്രീ വിദ്യാ ഗണപതി പ്രതിഷ്ഠയും, മഹാ കുംഭാഭിഷേകവും
2022 മാർച്ച് 27, 28 തിയ്യതികളിൽ ശ്രീ വിദ്യാ ഗണപതി പ്രതിഷ്ഠയും, മഹാ കുംഭാഭിഷേകവും.
സർവ്വാദിഷ്ഠദായകനാണ് ശ്രീ മഹാഗണപതി .വിദ്യയുടേയും, ബുദ്ധിയുടേയും അധിഷ്ഠാനദേവൻ കൂടിയാണ് ശ്രീ വിദ്യാ ഗണപതി.ദേവ പ്രതിഷ്ഠക്കു വേണ്ടിയുള്ള ശ്രീ വിദ്യാ ഗണപതി വിഗ്രഹം ഇന്ന് ഉച്ചക്ക് 1.30 മണിയോടുകൂടികുംഭകോണത്ത് നിന്നും പി.കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ചേർന്നു.
നിരവധി താലങ്ങളുടേയും, ചെണ്ടമേളത്തിന്റെയും, പുഷ്പാർച്ചനയുടേയും അകമ്പടിയോടുകൂടി ഡയറക്ടർ ഡോക്ടർ: ആർ.സി കൃഷ്ണകുമാർ പ്രിൻസിപ്പൽ ഡോക്ടർ M A ആൻഡ്രൂസ് മറ്റു നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളിലെ പ്രിൻസിപ്പാൾമാർ , ജീവനക്കാർ വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന കവാടത്തിൽ നിന്നും ആനയിച്ച് ക്ഷേത്രപരിസരത്തെത്തിച്ചു.
തുടർന്ന് പ്രത്യേക പൂജകൾക്കും കർപ്പൂരാർച്ചനക്കും ശേഷം പ്രതിഷ്ഠക്കുള്ള ശ്രീ വിദ്യാ ഗണപതി വിഗ്രഹം ജലസമാധി പൂകി.