KeralaLatestMedicinePKDIMS

പാലക്കാട് ജില്ലയില്‍ ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ പ്രവര്‍ത്തിക്കുന്ന പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അതിവേഗ സ്‌കാനിംഗ് മെഷീന്റെ ഉദ്ഘാടനം

നൂതന സാങ്കേതികവിദ്യയെ നിഷേധിച്ചുകൊണ്ട് ഒരു പ്രസ്ഥാനത്തിനും നിലനില്‍പ്പില്ല: പി.കെ. ശശി എംഎല്‍എ

വാണിയംകുളം: സാങ്കേതിക വിദ്യയിലെ മാറ്റങ്ങളെ അംഗീകരിക്കാതെ ഒരു പ്രസ്ഥാനത്തിനും ദീര്‍ഘകാലം നിലനില്‍ക്കാനാവില്ലെന്ന് പി.കെ. ശശി എംഎല്‍എ. അതി വിദൂര ഗ്രാമങ്ങളില്‍ നടക്കുന്ന ശസ്ത്രക്രിയകള്‍ പോലും മറ്റൊരു രാജ്യത്തിരുന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കുന്ന ഈ കാലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക് സയന്‍സും പോലുള്ള സാങ്കേതിക വിദ്യക്കനുസൃതമായി മാറിയില്ലെങ്കില്‍ ഏതൊരു പ്രസ്ഥാനവും  അന്യം നിന്നുപോകും. പാലക്കാട് ജില്ലയില്‍ ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ പ്രവര്‍ത്തിക്കുന്ന പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അതിവേഗ സ്‌കാനിംഗ് മെഷീന്റെ ഉദ്ഘാടനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
തൊഴില്‍ ദിനങ്ങള്‍ കുറയുമെന്നും മനുഷ്യവിഭവ ശേഷി സാങ്കേതിക വിദ്യക്ക് കീഴടങ്ങുമ്പോള്‍ ജോലിതന്നെ ഇല്ലാതാകുമെന്നുമുള്ള കാഴ്ചപ്പാടുകള്‍ മാറുകയാണ്. പൈലറ്റില്ലാത്ത വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് നിരീക്ഷണം നടത്തി തിരിച്ചുവരികയും ഡ്രൈവറില്ലാത്ത കാറുകള്‍ നിരത്ത് കീഴടക്കാന്‍ പോവുകയും ചെയ്യുന്ന കാലമാണിത്. സാങ്കേതിക വിദ്യയുടെ ഈ മാറ്റത്തിനനുസൃതമായി പൊതുപ്രവര്‍ത്തകരായ ഞങ്ങളും നിരന്തരം മാറുകയാണ്. സാങ്കേതിക വിദ്യ മനുഷ്യന്റെ തൊഴില്‍ കവരുമ്പോള്‍ അതിനനുസൃതമായി മനുഷ്യര്‍ക്ക് പിന്‍തുണയും സംവിധാനങ്ങളും ഒരുക്കാനാണ് സര്‍ക്കാരും പൊതു സമൂഹവും ഉള്ളത്. അല്ലാതെ സാങ്കേതിക വിദ്യയെ പ്രതിരോധിച്ചുകൊണ്ട് എത്രകാലം നമുക്ക് ലോകത്തിന്റെ കുതിപ്പിനെ ചെറുത്തു തോല്‍പ്പിക്കാനാകും? ലോകത്തെ മാറ്റങ്ങള്‍ കാണാതിരുന്നാല്‍ ഗ്രാമങ്ങളില്‍ മാറ്റങ്ങളുണ്ടാക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശ്രമങ്ങള്‍ എങ്ങനെ വിജയം കാണും. പി.കെ. ശശി എംഎല്‍എ ചോദിച്ചു.
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ. പി. കൃഷ്ണദാസ് സിടി സ്‌കാന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കുമാരി പ്രിയ, വൈസ്പ്രസിഡന്റ് ഭാസ്‌ക്കരന്‍, പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആര്‍സി കൃഷ്ണകുമാര്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.ആര്‍. മുരളി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന സിടി സ്‌കാന്‍ മെഷിന്‍ പികെ ദാസില്‍

 

വാണിയംകുളം : കൃത്രിമ ബുദ്ധി ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) കൊണ്ട് പ്രവര്‍ത്തിക്കുന്ന,  നൊടിയിടയില്‍ സ്‌കാനിംഗ് പൂര്‍ത്തിയാക്കുന്ന അത്യാധുനീക സ്‌കാനിംഗ് മെഷിന്‍ പികെ ദാസ് ഇന്‍സ്റ്റിട്യൂട്ടില്‍. ഒരുവട്ടം ശ്വാസം ഉള്ളിലേക്ക് എടുക്കുന്ന സമയം കൊണ്ട് സ്‌കാനിംഗ് പൂര്‍ത്തിയാക്കുന്ന തരത്തില്‍ റിപ്പീറ്റ് സ്‌കാനുകള്‍ ഒഴിവാക്കുന്ന സാങ്കേതീക വിദ്യയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഈ സിടി സ്‌കാനിംഗ് മെഷിന്‍ പാലക്കാട് ജില്ലയിലെ ആദ്യത്തേതാണ്.
സ്‌കാന്‍ ചെയ്യപ്പെടുന്ന വ്യക്തിയുടെ പ്രായത്തിനു അനുസൃതമായി മെഷീന്‍ തന്നെ സ്‌കാനിംഗിനുള്ള കോണ്‍ട്രാസ്റ്റ് ഡൈ പുറത്തേക്ക് വിടുന്ന സാങ്കേതിക വിദ്യയാണ് കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഈ മെഷീനില്‍ ഉള്ളത്. ഇത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കുറഞ്ഞ റേഡിയേഷനിലുള്ള കൂടുതല്‍ സുരക്ഷിതമായ സ്‌കാനിംഗ് ലഭ്യമാക്കാന്‍ സഹായിക്കുന്നു. കാര്‍ഡിയോളജി, ന്യൂറോളജി, ഓങ്കോളജി, യൂറോളജി, നെഫ്രോളജി, ഗാസ്‌ട്രോഎന്‍ട്രോളജി, പള്‍മൊണോളജി എന്നീ ചികിത്സാ ശാഖകളിലെ സ്‌കാനിംഗ് ഒരൊറ്റ മെഷീനില്‍ തന്നെ സാധ്യമാകും. ഹൃദയധമനിയിലെ കാത്സ്യം അളവു വിലയിരുത്തുന്നതിലൂടെ ഹൃദ്രോഗ സാധ്യത തിരിച്ചറിയാനുള്ള സംവിധാനമുണ്ട് എന്നതാണ് ഈ സ്‌കാനിംഗ് മെഷീന്റെ സവിശേഷതകളില്‍ പ്രമുഖം.
View more photos @ 
Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *