1st Outgoing MBBS Batch – “SAAMODAM – 2019”
രോഗികളുടെ രണ്ടാം ദൈവമാണ് ഡോക്ടര്‍മാര്‍: ഡോ. സി.പി കരുണാദാസ്
വാണിയംകുളം: മുന്നിലെത്തുന്ന രോഗികളുടെ രണ്ടാം ദൈവത്തിന്റെ റോളാണ് ഒരു നല്ല ഡോക്ടര്‍ക്കുള്ളതെന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. സി.പി. കരുണാദാസ്. പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും എംബിബിഎസ് പാസായ ആദ്യ ബാച്ചിലെ 104 ഡോക്ടര്‍മാരുടെ ഇന്റേണ്‍ഷിപ്പ് ഇന്റക്ഷന്‍ പ്രോഗ്രാമായ സാമോദം 2019 ല്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ അംഗീകാരവും ബഹുമാനവും പിടിച്ചുപറ്റുകയും എക്കാലവും ഓര്‍മകളില്‍ നില്‍ക്കുന്ന തരത്തില്‍ ജനകീയ അംഗീകാരം നേടുകയുമാണ് ഓരോ ഭിഷഗ്വരമാരുടെയും മുന്നിലെ വെല്ലുവിളി. തമിഴ്‌നാട്ടില്‍ കഴുത്തില്‍ സ്‌റ്റെതസ്‌കോപ്പുള്ള ഒരു ദൈവംപോലുമുണ്ട്. തന്റെ ഡോക്ടറില്‍ രോഗിക്ക് വിശ്വാസമുണ്ടാവേണ്ടത് ഫലപ്രദമായ ചികിത്സക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ചികിത്സാ രംഗത്ത് രോഗിയാണ് മുഖ്യമെന്ന തിരിച്ചറിവ് ഡോക്ടര്‍ക്കും ആശുപത്രികള്‍ക്കും വേണമെന്നും ഡോ: കരുണാദാസ് അഭിപ്രായപ്പെട്ടു.
സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് അഭിമാനാര്‍ഹമായ വിജയത്തിളക്കവുമായി പി കെ ദാസ് മെഡിക്കല്‍ കോളേജിലെ ആദ്യ എംബിബിഎസ് ബാച്ച്തന്നെ പരീക്ഷയ്ക്കിരുന്ന 108 പേരില്‍ 96.2 ശതമാനം വിജയവുമായി 34 ഫസ്റ്റ് ക്ലാസ് ഉള്‍പെടെ 104 വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. സാമോദം എന്ന പേരില്‍ കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിജയികളെ അനുമോദിച്ചു. നെഹ്‌റു ഗ്രൂപ്പ് മാനേജിങ്ങ് ട്രസ്റ്റി അഡ്വ. ഡോ: പി കൃഷ്ണദാസ് അധ്യക്ഷനായി. ഓപ്പറേഷന്‍സ് മാനേജര്‍ ഡോ: ആര്‍ സി കൃഷ്ണകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ : കെ എന്‍ ഗോപകുമാരന്‍ കര്‍ത്ത, മെഡിക്കല്‍ സൂപ്രണ്ട് ഡോ: എസ്. വിശ്വനാഥന്‍, ലഫ്റ്റനന്റ് കേണല്‍ ഡോ. എച്ച് വല്‍സണ്‍, എം. ശ്രീനിവാസ് നായര്‍, പി.ടി.എ പ്രസിഡന്റ് ടി.ജെ. മാര്‍ട്ടിന്‍ വിവിധ വിഭാഗം മേധാവികളായ. ഡോ. ജോര്‍ജ് ചെറിയാന്‍, ഡോ: ഇന്ദുധരന്‍, ഡോ: മുഹമ്മദ് സാജിത്, ഡോ. മിനി ജോണ്‍, മുഹമ്മദ് മുക്താര്‍, ആര്‍ദ്ര മേനോന്‍ എന്നിവര്‍ സംസാരിച്ചു.